Snehageetham
  • Malayalam Songs
  • English Songs
  • Prayers
  • Speeches

ആത്മസന്തോഷം കൊണ്ടാനന്ദിപ്പാൻ


ആത്മസന്തോഷം കൊണ്ടാനന്ദിപ്പാൻ
ഇന്നാത്മമാരി കൊണ്ട് നിറയ്ക്കേണമേ.

ദൈവത്തിന്റെ തേജസ്സ് ഇന്നിവിടെ
പ്രകാശിക്കവേണം വെളിച്ചമായി.

പാപത്തിന്റെ എല്ലാ അന്ധകാരവും
എല്ലാം ഉള്ളത്തിൽ നിന്ന് നീങ്ങിപ്പോകട്ടെ

സ്വർഗ്ഗസന്തോഷം കൊണ്ടാനന്ദിപ്പാൻ
ആത്മശക്തിയാലെന്നെ നടത്തണമേ.

കല്ലുപോലുള്ള എല്ലാ ഉള്ളങ്ങളേയും
മെഴുകുപോലിന്ന് ഉരുക്കണമേ

ആത്മനിലങ്ങളെ ഒരുക്കീടുവാൻ
സ്വർഗ്ഗസീയോനിലെ വിത്തുവിതപ്പാൻ

നല്ലവണ്ണമതു ഫലം കൊടുക്കാൻ
ആത്മതുള്ളി കൊണ്ട് നനയ്ക്കണമേ

വെളിച്ചങ്ങൾ വീശുന്നു അന്ധകാരം മാറുന്നു
ദൈവത്തിന്റെ ആത്മാവുള്ളിലാകുമ്പോൾ

മായയായ ലോകത്തിൽ ഞാൻ ചേർന്നു നിൽക്കാതെ
എൻ രക്ഷകനായ യേശുവിൽ ഞാൻ ആശ്രയിച്ചീടാം
Powered by Create your own unique website with customizable templates.
  • Malayalam Songs
  • English Songs
  • Prayers
  • Speeches