Snehageetham
  • Malayalam Songs
  • English Songs
  • Prayers
  • Speeches

കാലിത്തൊഴുത്തിൽ പിറന്നവനേ


കാലിത്തൊഴുത്തിൽ പിറന്നവനേ,
കരുണ നിറഞ്ഞവനേ
കരളിലെ ചോരയാൽ പാരിന്റെ പാപങ്ങൾ
കഴുകിക്കളഞ്ഞവനേ
അടിയങ്ങൾ നിൻ നാമം വാഴ്ത്തീടുന്നൂ,
ഹല്ലേലൂയാ, ഹല്ലേലൂയാ.

കനിവിൻ കടലേ,
അറിവിൻ പൊരുളേ,
ചൊരിയൂ ചൊരിയൂ അനുഗ്രഹങ്ങൾ
നിൻ മുന്നിൽ വന്നിതാ നിൽ‍പൂ ഞങ്ങൾ
ഹല്ലേലൂയാ, ഹല്ലേലൂയാ. (കാലിത്തൊഴുത്തിൽ പിറന്നവനേ.........)

ഉലകിൻ ഉയിരായ്
മനസ്സിൽ മധുവാൻ
ഉണരൂ ഉണരൂ മണിവിളക്കേ
കർത്താവേ, കനിയൂ നീ യേശുനാഥാ,
ഹല്ലേലൂയാ, ഹല്ലേലൂയാ. (കാലിത്തൊഴുത്തിൽ പിറന്നവനേ.........)
​
Powered by Create your own unique website with customizable templates.
  • Malayalam Songs
  • English Songs
  • Prayers
  • Speeches