പ്രഭാതത്തിലെന്നെ സമർപ്പിച്ചു നാഥാ
പ്രഭാതത്തിലെന്നെ സമർപ്പിച്ചു നാഥാ
വാഴ്ത്തുന്നു ഞാനും ദിവ്യാപദാനം
ഇതാ ഇന്നു നിന്റെ ദയാധിക്യമല്ലോ
ഉണർത്തുന്നതെന്നെ അനുഗ്രഹിച്ചാലും
പിതാവിന്റെ മുമ്പിൽ പ്രസാദിച്ച പുത്രാ
ജീവന്റെ നാഥാ എഴുന്നള്ളിയാലും
സദാ എന്റെയുള്ളിൽ പ്രകാശിച്ചു വാഴൂ
വിളങ്ങട്ടെ ഞാനും നിൻ ജ്വാലയായി
പ്രഭോ നന്ദിയോടെ പ്രകീർത്തിച്ചിടുന്നേൻ
നീയാണു നാഥാൻ ഞാൻ നിന്റെ സ്വന്തം
സദാ നിന്റെ സത്യം പ്രഘോഷിച്ചു പാടാൻ
ഇറങ്ങട്ടെ വേഗം നീ നയിച്ചാലും
വാഴ്ത്തുന്നു ഞാനും ദിവ്യാപദാനം
ഇതാ ഇന്നു നിന്റെ ദയാധിക്യമല്ലോ
ഉണർത്തുന്നതെന്നെ അനുഗ്രഹിച്ചാലും
പിതാവിന്റെ മുമ്പിൽ പ്രസാദിച്ച പുത്രാ
ജീവന്റെ നാഥാ എഴുന്നള്ളിയാലും
സദാ എന്റെയുള്ളിൽ പ്രകാശിച്ചു വാഴൂ
വിളങ്ങട്ടെ ഞാനും നിൻ ജ്വാലയായി
പ്രഭോ നന്ദിയോടെ പ്രകീർത്തിച്ചിടുന്നേൻ
നീയാണു നാഥാൻ ഞാൻ നിന്റെ സ്വന്തം
സദാ നിന്റെ സത്യം പ്രഘോഷിച്ചു പാടാൻ
ഇറങ്ങട്ടെ വേഗം നീ നയിച്ചാലും