Snehageetham
  • Malayalam Songs
  • English Songs
  • Prayers
  • Speeches

രാജാക്കന്മാരുടെ രാജാവേ


രാജാക്കന്മാരുടെ രാജാവേ
നിന്റെ രാജ്യം വരേണമേ!
നേതാക്കന്മാരുടെ നേതാവേ
നിന്റെ നന്മ നിറയേണമേ!

കാലിത്തൊഴുത്തിലും, കാനായിലും
കടലലയിലും, കാൽ‍വരിയിലും
കാലം കാതോർത്തിരിക്കും അവിടുത്തെ
കാലൊച്ച കേട്ടു ഞങ്ങൾ

തിരകളുയരുമ്പോൾ‍, തീരം മങ്ങുമ്പോൾ
തോണി തുഴഞ്ഞു തളരുമ്പോൾ
മറ്റാരുമാരുമില്ലാശ്രയം നിൻ വാതിൽ
മുട്ടുന്നു ഞങ്ങൾ‍, തുറക്കില്ലേ!
Powered by Create your own unique website with customizable templates.
  • Malayalam Songs
  • English Songs
  • Prayers
  • Speeches